
തിരുവനന്തപുരം: കേരളത്തിലാണ് രാജ്യത്തെ ഏറ്റവും വിലക്കയറ്റയെന്നത് സംഘപരിവാർ ശക്തികൾ നടത്തുന്ന കള്ള പ്രചരണമാണെന്നും അതിപ്പോൾ യു.ഡി.എഫും ഏറ്റു പിടിച്ചിരിക്കുകയാണെന്നും മന്ത്രി ജി.ആർ.അനിൽ മാദ്ധ്യമങ്ങളോടു
പറഞ്ഞു.
2022 മുതൽ 2025 മേയ് വരെയും ഇന്ത്യയിൽ വിലക്കയറ്റത്തിന്റെ തോത് വളരെ കുറഞ്ഞു നിന്ന സംസ്ഥാനമായിരുന്നു
കേരളം. വിലക്കയറ്റം കണക്കാക്കുന്നത് പലവക ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിലകൾ താരതമ്യം ചെയ്താണ്.
ഇതിൽ ഭക്ഷ്യവസ്തുക്കൾ പലവകകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. സ്വർണ്ണം വെള്ളി മുതലായവയും വരുന്നു.
കേരളത്തിലെ സ്വർണ ഉപഭോഗത്തിന്റെ ആധിക്യം മൂലം ഇതും പ്രതിഫലിച്ചു.വെളിച്ചെണ്ണയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും സപ്ലൈകോയും വളരെ പെട്ടെന്ന് ഇടപെട്ട് പ്രശ്നം പരിഹരിച്ചു .സ്വർണ്ണത്തിന്റെ വില നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് 2011-2016ൽ യു.ഡി.എഫ് സർക്കാർ നൽകിയത് 538 കോടി രൂപയാണ്.എന്നാൽ, 2016-2021ൽ സപ്ലൈകോയ്ക്ക് 6084 കോടിയും, 2021-2026ൽ 1468.71 കോടിയുമാണ് ഇടതു സർക്കാർ നൽകിയതെന്നും ജി.ആർ.അനിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |