SignIn
Kerala Kaumudi Online
Saturday, 27 June 2026 4.50 AM IST

ശ്രീലങ്കൻ യുവതിയുടെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ ഉത്തരവ്

p

കൊച്ചി: എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റില്ലാതെ തന്നെ ശ്രീലങ്കൻ യുവതിയും മാവേലിക്കര സ്വദേശിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അവിവാഹിതയാണെന്ന എംബസി സർട്ടിഫിക്കറ്റ് വേണമെന്നു നിർദ്ദേശിച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റർ ചെയ്ത് നൽകാത്തതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർദ്ദേശം.

മാവേലിക്കര സ്വദേശിയായ 26 കാരനാണ് ഹർജിക്കാരൻ. വിസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയിൽ താമസിക്കുകയാണ് ശ്രീലങ്കൻ യുവതി. രേഖകൾ സഹിതം വിവാഹം രജിസ്റ്റർ ചെയ്യാനായി ഇരുവരും മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സബ് രജിസ്ട്രാർ നിർദ്ദേശിക്കുകയായിരുന്നു. ഇത്തരമൊരു നിർദ്ദേശം നിയമത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA