തിരുവനന്തപുരം:പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കാനുള്ള തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള മാലിന്യമുക്ത കേരളം പദ്ധതിയുമായി കൈകോർത്ത് കെ-ഫോൺ. മാലിന്യം വലിച്ചെറിയപ്പെടുന്നിടങ്ങളിൽ സി.ഡിറ്റ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.ഇത് തത്സമയം നിരീക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ സംവിധാനവും ആവശ്യമായ ഇന്റർനെറ്റും കെഫോൺ നൽകും. തുടക്കത്തിൽ പാലക്കാട്ടെ വടക്കൻചേരി,കണ്ണൂരിലെ പന്ന്യന്നൂർ,ആലപ്പുഴയിലെ പട്ടണക്കാട് എന്നിവിടങ്ങളിലാണിത് നടപ്പാക്കുക.രാത്രിയും പകലും മഴക്കാലത്തും തടസ്സമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിയുന്നതാണ് കെ-ഫോൺ സേവനത്തിന്റെ സവിശേഷത. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സി.ഡിറ്റും കെഫോണും ഒപ്പുവച്ചു. കെ-ഫോൺ എം.ഡി ഡോ.സന്തോഷ് ബാബു,സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |