SignIn
Kerala Kaumudi Online
Sunday, 31 May 2026 8.17 AM IST

എൽ.ഡി.എഫ് വീണ്ടും വരാതിരിക്കാൻ ഒറ്റക്കെട്ടാവണം: മുല്ലപ്പള്ളി

c

കോഴിക്കോട്: എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിവാദങ്ങളുണ്ടാക്കി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും

കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിൽ ശക്തമായ നേതൃത്വമില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തരൂരിന്റെ പ്രസ്താവനയെ തുടർന്ന് കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. വിവാദം സി.പി.എമ്മിന്റെ സൃഷ്ടിയാണ്. കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർത്ത് വോട്ടു നേടാനുള്ള തന്ത്രമാണ്. കോൺഗ്രസിന്. വിജയിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളത്. ബി.ജെ.പിയും ആർ.എസ്.എസും ഫാസിസ്റ്റ് ശക്തികളല്ലെന്ന സി.പി.എമ്മിന്റെ നയവ്യതിയാനമാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA