
കോഴിക്കോട്: ശശിത രൂർ വിഷയം സി.പി.എം മുതലെടുപ്പ് രാഷ്ട്രീയമാക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. തരൂർവിഷയം ചർച്ച ചെയ്യേണ്ടത് ഹൈക്കമാൻഡാണ്. അതുസംബന്ധിച്ച് പ്രതികരിക്കാനില്ല. അതേസമയം പാർട്ടി ഒറ്റക്കെട്ടായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടമാണിതെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
. നിയമസഭാ തിരഞ്ഞെടുപ്പിനേയും ഒരുമിച്ചു നേരിടണം. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടിയുമായി ചർച്ച ചെയ്യും. തരൂരുമായി ബദ്ധപ്പെട്ടുള്ള ഒരു വിവാദത്തിനും താൻ ഇല്ല. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല. എല്ലാ അഭിപ്രായവും പറയാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്.ഇത് സി.പി.എം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |