
തിരുവനന്തപുരം: കൊലവിളിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളെ കരുതൽ തടങ്കലിലാക്കാൻ പൊലീസ് നടപടി തുടങ്ങി.തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന ചുമതല ഭദ്രമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ടകളെ വിവിധ കേസുകളിലായി പൊലീസ് പിടികൂടി. സ്റ്റേഷനുകളിലെ ഗുണ്ടാലിസ്റ്റ് പുതുക്കുകയും സ്ഥിരം കുറ്റവാളികളെ ഉൾപ്പെടുത്തുകയും ചെയ്യും.
സ്ഥിരം കുറ്റവാളികൾക്കെതിരേ ഗുണ്ടാനിയമം(കാപ്പ) ചുമത്താൻ കളക്ടർക്ക് അപേക്ഷ നൽകും. 5വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്,ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിൽ ഗുണ്ടാനിയമം ചുമത്തി കരുതൽ തടങ്കലിലാക്കാം.ഗുണ്ടകളെ സ്ഥിരമായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ വിഭാഗത്തിന് നിർദ്ദേശമുണ്ട്.കരുനാഗപ്പള്ളിയിൽ കൊലക്കേസിൽ പ്രതിയായ ഗുണ്ടാനേതാവിനെ നടുറോഡിൽ കൊലപ്പെടുത്തിയത് അടുത്തിടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |