SignIn
Kerala Kaumudi Online
Saturday, 27 June 2026 3.54 AM IST

ഹോട്ടൽ സമരം പൂർണം

d

കൊച്ചി: ഗ്യാസ് സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ നടത്തിയ സമരം സംസ്ഥാനത്ത് പൂർണം. കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ഹോട്ടലുകളും ബേക്കറികളും ചെറുഭക്ഷണശാലകളും അടച്ചിട്ടു. ഓൺലൈൻ ആപ്പുകൾ വഴി ഭക്ഷണ സാധനങ്ങൾ ലഭിക്കാതായതോടെ ജനം വലഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവരും ബുദ്ധിമുട്ടി.പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും മുമ്പിൽ ഹോട്ടലുടമകൾ ധർണകൾ സംഘടിപ്പിച്ചു. എറണാകുളം പനമ്പിള്ളിനഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ധർണ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. പ്രശ്നത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെ.എച്ച്.ആർ.എ ആവശ്യപ്പെട്ടു.

വില കൂട്ടി

അടച്ചിടാത്ത ഭക്ഷണശാലകളിൽ ഇന്നലെ പുതിയ നിരക്ക് നിലവിൽ വന്നു. ചെറുകടികൾക്ക് രണ്ടു മുതൽ മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചു. ചായയ്‌ക്ക് 15 രൂപ വരെയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA