
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യ,ക്രിട്ടിക്കൽ കെയർ മെഡിസിൻ,ജെറിയാട്രിക്സ് വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തിനിടെയുള്ള ഒഴിവുകളിലേക്കാണ് നിയമനം. ജെറിയാട്രിക്‌സ് വിഭാഗത്തിലേത് 26ന് 11.30, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം 28ന് 11ന്,അനസ്‌തേഷ്യ 29ന് 11ന് എന്നിങ്ങനെയാണ് നടക്കുന്നത്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ടെത്തണം. ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 73,500 രൂപ. www.tmc.kerala.gov.in, 0471 2528855, 2528055.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |