
തിരുവനന്തപുരം: 2022-23, 2023-24 വർഷങ്ങളിലെ സി.എം.പ്രതിഭ പുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് തപാലിൽ അയച്ചു നൽകും. പേര്,ഡിഗ്രി പാസായ വർഷം,വിഷയം,യൂണിവേഴ്സിറ്റി,ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയുടുള്ള അപേക്ഷയും സർട്ടിഫിക്കറ്റ് അയക്കാൻ മേൽവിലാസം രേഖപ്പെടുത്തിയ എ4 സൈസ് (21x30cm) കവറും കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയം,വികാസ്ഭവൻ,പി.എം.ജി ജംഗ്ഷൻ,പാളയം,തിരുവനന്തപുരം,പിൻ:-695033 വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: 9447096580.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |