
തിരുവനന്തപുരം: അധികാരം വരുമ്പോൾ അടുത്തുകൂടുന്നവരെ കരുതിയിരിക്കണമെന്ന് വി.ഡി. സതീശനെ ഉപദേശിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. ഗൗരീശപട്ടത്തെ വീട്ടിലെത്തി തന്നെ സന്ദർശിച്ച സതീശനൊപ്പം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സുധീരന്റെ പ്രതികരണം. സമാജികരുടെ അഭിപ്രായത്തിനൊപ്പം ജനവികാരം കൂടി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. സതീശന് കിട്ടിയതുപോലുള്ള പിന്തുണ ഒരു തിരഞ്ഞെടുപ്പിലും ഞാൻ കണ്ടിട്ടില്ല. ഇക്കാര്യം ഞാൻ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സതീശന് ലഭിച്ചത് സ്വാഭാവിക നീതിയാണ്. സതീശനിൽ നിന്ന് കേരളം ഒരുപാട് പ്രതീക്ഷിക്കുന്നു. സാമൂദായിക സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ യു.ഡി.എഫ് മഹത്ത്വം ഉയർത്തിക്കാട്ടാൻ കഴിഞ്ഞുവെന്നും സുധീരൻ പറഞ്ഞു. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ചശേഷമാണ് സുധീരനെ കാണാൻ സതീശനെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |