
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. മന്തി രമേശ് ചെന്നിത്തല അദ്ധ്യക്ഷനാവും. ലഹരി മാഫിയയ്ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുകയും ജനകീയ പ്രതിരോധം തീർക്കുകയുമാണ് ലക്ഷ്യം. രാസലഹരിയുടെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാനാണ് പദ്ധതി. വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഡിജിറ്റൽ എനേബിൾഡ് സിസ്റ്റം സ്ഥാപിക്കും. ലഹരി വിപണനത്തെക്കുറിച്ച് വിവരങ്ങൾ കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനവും സജ്ജമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |