SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

യോഗം ഭാരവാഹികളുടെ അപ്പീൽ 29ലേക്ക് മാറ്റി

f

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾബെ‌ഞ്ച് വിധിക്കെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡി​വി​ഷൻബെഞ്ച് ഈമാസം 29ലേക്ക് മാറ്റി. ഹർജിക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ അദ്ധ്യക്ഷനായ ബെഞ്ചി​ന്റെ നടപടി​. സിംഗിൾബെഞ്ച് ഉത്തരവ് നേരത്തേ സ്റ്റേ ചെയ്ത ഡിവിഷൻബെ‌ഞ്ച്, ഭാരവാഹികളെ തുടരാൻ അനുവദിച്ചിരുന്നു. ഇവർ ഡയറക്ടർമാരായി തുടരുന്നത് കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA