
ഒന്നാം ഘട്ട രജിസ്‌ട്രേഷൻ ഇന്നവസാനിക്കും
എം.ജി സർവകലാശാല നാല് വർഷ ബിരുദ പ്രോഗ്രാമിലെ (എം.ജി.യു.യു.ജി.പി) മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായുള്ള മേജർ സ്വിച്ചിംഗ്, കോളേജ് ട്രാൻസ്ഫർ എന്നിവയുടെ ഒന്നാംഘട്ട രജിസ്‌ട്രേഷൻ നടപടി ഇന്നവസാനിക്കും. നിലവിൽ പ്രവേശനം നേടിയ കോളേജിനുള്ളിൽ തന്നെ ലഭ്യമായ മറ്റ് മേജർ കോഴ്സിലേക്ക് മാറാനുള്ള സൗകര്യമാണ് ഒന്നാം ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. മാറാൻ ആഗ്രഹിക്കുന്നവർ cap.mgu.ac.in (കോളേജ് ട്രാൻസ്ഫർ) സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അപേക്ഷാ നമ്പറും ഇമെയിൽ ഐഡിയും നൽകി വീണ്ടും ലോഗിൻ ചെയ്ത് നടപടികൾ പൂർത്തിയാക്കണം.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബി.എ മ്യൂസിക് (വോക്കൽ) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് https://admissions.keralauniverstiy.ac.in/fyugp2026 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ഉടൻ പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ : 8281883052
കോളേജുകളിലെ ബിരുദ കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. https://admissions.keralauniverstiy.ac.in/fyugp2026 വെബ്സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാം.
പഠന ഗവേഷണ വകുപ്പുകളിലേക്കുള്ള നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് സ്പോർട്സ് ക്വാട്ട, പി.ഡബ്ള്യു.ഡി, നോൺ കേരളൈറ്റ് വിഭാഗങ്ങളിലുള്ളവർ അപേക്ഷാ ഫോമും രേഖകളും ഡെപ്യൂട്ടി രജിസ്ട്രാർ ഓഫീസിൽ തപാലിലോ നേരിട്ടോ എത്തിക്കണം. ഫോൺ : 0471 2308328, 9188524612
മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ (ഫുൾടൈം) കോഴ്സിലേക്കുള്ള രണ്ടാം ഘട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ www.admissions.keralauniverstiy.ac.in വെബ്സൈറ്റിൽ 30ന് രാത്രി പത്ത് വരെ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |