SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.10 AM IST

അനധികൃത നിയമനങ്ങൾ പരിശോധിക്കും: മന്ത്രി വിഷ്ണുനാഥ്

aa

തിരുവനന്തപുരം: സാഹിത്യ അക്കാഡമി ഉൾപ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ച് ആവശ്യമുള്ളത് നിലനിറുത്തും. ബാദ്ധ്യതയായ നിയമനങ്ങൾ ഒഴിവാക്കും. ആളുകൾക്ക്‌വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ട. സ്ഥാപനത്തിന്‌വേണ്ടി ആളുകൾ പ്രവർത്തിക്കട്ടെയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാ‌ഡമികളുടെ തലപ്പത്തേക്ക് ചുമതലക്കാരെ നിയമിക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഈ മാസം അവസാനത്തോടെ പുതിയ അദ്ധ്യക്ഷൻമാർ ചുമതലയേൽക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.എഫ്.എഫ്‌.കെയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ എൻട്രികൾ ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ ഇറക്കും. ഡിസംബർ ആദ്യവാരത്തിൽ തിരുവനന്തപുരത്ത് പതിവപോലെ ചലച്ചിത്രമേള നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PC VISHNUNADH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA