കൊച്ചി: ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളടക്കം ആരോപിച്ച് വഖഫ് ബോർഡിനെതിരായി നൽകിയ ഹർജികളിൽ നടപടിയുമായി ഹൈക്കോടതി. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ചു. കേസിൽ ഇനിയൊരു ഉത്തരവുണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവയ്‌ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക് താൽക്കാലിക ചുമതലയും കോടതി നൽകി.
ഇടത് സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ക്രൈസ്‌തവ സഭാ കൂട്ടായ്‌മയായ ആക്‌ട്‌സ് ഹർജി നൽകിയിരുന്നു. ഇതിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അമുസ്‌ളീങ്ങളായ രണ്ട് അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഹർജി നൽകിയിരുന്നു. 2025ലെ വഖഫ് നിയമഭേദഗതിപ്രകാരം രണ്ട് അമുസ്ളീം വിഭാഗത്തിൽപെട്ട അംഗങ്ങൾ ബോർഡിൽ ഉണ്ടാകണം. ഈ നിബന്ധന പാലിക്കാതെ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച നിലവിലെ ബോർഡ് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഈ വർഷം വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് പേരെയാണ് അംഗങ്ങളായി സർക്കാർ നിശ്ചയിച്ചിരുന്നത്. ഇവരെല്ലാം മുസ്‌ളീം സമുദായാംഗങ്ങളായിരുന്നുവെന്നാണ് ഷോൺ വാദിച്ചത്. കേസ് ഇനി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
The High Court has temporarily suspended the functioning of the State Waqf Board while hearing petitions alleging, among other things, unconstitutional actions by the Board. The court directed the Board to halt all proceedings until further orders and assigned interim responsibility for its functions to the Joint Secretary of the Waqf Department.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |