SignIn
Kerala Kaumudi Online
Monday, 11 May 2026 12.12 AM IST

ചൂട് കുറഞ്ഞെങ്കിലും മറ്റൊരു കാര്യത്തില്‍ ആശങ്ക; കേരളത്തില്‍ മഴ ഇനിയും കനക്കും

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: വേനലില്‍ വെന്തുരുകിയ കേരളത്തിന് വലിയ ആശ്വാസമാണ് മഴ എത്തിയത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട് 40 ഡിഗ്രി വരെ എത്തിയതോടെ ഉഷ്ണതരംഗമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ കേരളത്തില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയായിരിക്കും സംസ്ഥാനത്ത് ലഭ്യമാകുക. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


10/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

11/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

12/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

13/05/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം

14/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണ്. ഇതിന്റെ ഫലമായിട്ടാണ് വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമേ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. വേനല്‍ മഴ ശക്തമായതോടെ ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇടിമിന്നല്‍ അപകടങ്ങളും മരണങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

TAGS: RAIN, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA