
ന്യൂഡൽഹി: കേരളത്തിൽ പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ച ഇന്ന് ഡൽഹിയിൽ. വൈകിട്ട് മൂന്നിന് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പ്രവർത്തക സമിതി യോഗത്തിനുസമാന്തരമായി ചർച്ച നടക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തും. കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളും ക്ഷണിതാക്കളുമായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |