
കൊണ്ടോട്ടി: കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും. ജനറൽ സീറ്റിൽ ഇരിക്കുന്നതിന്, മോങ്ങം സ്വദേശിയായ യുവതിയെ പ്രതി ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കം. തുടർന്ന് അടുത്തിരുന്ന പ്രതി കൈമുട്ട് കൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കണ്ടക്ടർ ഇടപെട്ടില്ലെന്നും ബസ് സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടാനോ ആവശ്യമായ പിന്തുണ നൽകാനോ തയ്യാറായില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കൊണ്ടോട്ടി പൊലീസ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. തിരിച്ചറിയുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |