
തിരുവനന്തപുരം:ഭരണ വിരുദ്ധ തരംഗത്തിൽ ഇടതു മുന്നണിക്ക് നഷ്ടമായത് 13% ത്തിലേറെ വോട്ടുകൾ.നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് ഏറ്റുവാങ്ങിയ ഇടതുമുന്നണിക്ക് വൻ വോട്ടു ചോർച്ചയുണ്ടായെന്ന് കണക്കുകൾ.അതേസമയം യു.ഡി.എഫിനും എൻ.ഡി.എയ്ക്കും വോട്ട് നേട്ടമാണ്.
2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സി.പി.എമ്മിന്റെ വോട്ട് ശതമാനം 25.12ൽ നിന്ന് 21.77ശതമാനമായും ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് 45.43%ൽ നിന്ന് 32.48% ആയും കുറഞ്ഞു. അതേസമയം കോൺഗ്രസിന്റെ വോട്ട് വിഹിതം 25.12% ൽ നിന്ന് 28.79ആയി ഉയർന്നു. യു.ഡി.എഫിന്റെ വിഹിതം 39.47ൽ നിന്ന് 45.71% ആയും കുതിച്ചെന്ന് കണക്കുകൾ.ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 12.41%ൽ നിന്ന് 14.43% ആയും കൂടി.
ആകെവോട്ട്.....2,71,42,952
പോൾ ചെയ്തത്..2,16,15,785
#യു.ഡി.എഫ്.
കോൺഗ്രസ് ....6217918(28.79%)
മുസ്ലിം ലീഗ്...........2378053(11.01%)
കേരള കോൺഗ്രസ്..525323(2.43%)
ആർ.എസ്.പി...261551(1.21%
ആർ.എം.പി,....70117
കേരള കോൺഗ്രസ് ജേക്കബ്..89551
സി.എം.പി, .....45586
സ്വതന്ത്രർ..293962
ആകെ....9882061(45.71%)
#ഇടതുമുന്നണി
സി.പി.എം,...4700662(21.77%)
സി.പി.ഐ,...1434524(6.64%)
ആർ.ജെ.ഡി.178051
കേരള കോൺഗ്രസ് മാണി -561167
എൻ.സി.പി-147799
ആകെ -7022203(32.48%)
#എൻ.ഡി.എ.
ബി.ജെ.പി,..2466178(11.42%)
ബി.ഡി.ജെ.എസ്.,ടൊന്റി 20 +....653399
ആകെ....3119577(14.43%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |