
തിരുവനന്തപുരം: നന്നായി പാടുകയും മിമിക്രി അവതരിപ്പിക്കുകയും ചെയ്യുന്ന നിതിൻ രാജിനെക്കുറിച്ച് പറയുമ്പോൾ സുഹൃത്തുക്കൾക്ക് കണ്ണീരടക്കാനായില്ല. നിതിനൊപ്പം പ്ലസ്ടുവിന് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് നിതിന്റെ ഓർമ്മകൾ പങ്കുവച്ചത്.
''കൊവിഡ് കാരണം ലോക്ക് ഡൗൺ ആയതിനാൽ സ്കൂളിൽ അവസാന മൂന്നുമാസം മാത്രമായിരുന്നു ക്‌ളാസുണ്ടായിരുന്നത്. എല്ലാ വിദ്യാർത്ഥികളുമായും നിതിൻ ആത്മബന്ധം സ്ഥാപിച്ചിരുന്നു. ആരെയും കളിയാക്കില്ല. എന്നാൽ നന്നായി തമാശ പറഞ്ഞു ചിരിപ്പിക്കും''-ചാരുംമൂട് സ്വദേശികളായ അഭിജിത്തും ഷിനോയും പറഞ്ഞു. വീടിന്റെ അവസ്ഥ മനസിലാക്കിയായിരുന്നു നിതിൻ ജീവിച്ചതെന്ന് മറ്റൊരു സുഹൃത്ത് പറഞ്ഞു.
നീറ്റ് പരീക്ഷ എഴുതി അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അഡ്മിഷൻ ലഭിച്ചപ്പോൾ മെസേജ് അയച്ചിരുന്നുവെന്നും പിന്നീട് പരസ്പരം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും സുഹൃത്തുക്കളായ ശിവമിയും സ്നേഹയും പറഞ്ഞു. നിതിനൊപ്പം ഒന്നാം ക്‌ളാസ് മുതൽ പ്ലസ് ടു വരെ പഠിച്ചിരുന്ന നിരവധി വിദ്യാർത്ഥികളാണ് കൂട്ടുകാരനെ അവസാനമായി ഒരു നോക്കു കാണാൻ നെടുമങ്ങാട്ടെ വാടക വീട്ടിൽ എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |