SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ഓണപ്പരീക്ഷയ്ക്കിടെ കാമുകന് ക്വട്ടേഷൻ

READ ENGLISH VERSION
1

ആലപ്പുഴ: ഓണപ്പരീക്ഷയ്ക്കിടെയാണ് ആ പതിമൂന്നുകാരി ക്വട്ടേഷന് ഇറങ്ങിയത്. കാമുകനും സുഹൃത്തുക്കളും ചേർന്ന് മുത്തച്ഛനെ കൊല്ലുന്നതും തുടർന്ന് മോഷണം നടത്തുന്നതുമെല്ലാം അവൾ വാട്ട്സാപ്പിലൂടെ ലൈവായി കാണുകയും ചെയ്തു. മുത്തച്ഛൻ ശിവൻകുട്ടി ചെട്ടിയാർ മരിച്ചെന്ന് പഞ്ചായത്തംഗം പറഞ്ഞിട്ടും ഭാവഭേദമൊന്നുമുണ്ടായില്ല. അന്വേഷണം മുറുകിയപ്പോൾ മരണവീട്ടിൽ നിന്ന് ഓണപരീക്ഷയ്ക്ക് പോകാൻ തിടുക്കം കാട്ടി. മുത്തച്ഛനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ പതിമൂന്നുകാരിയുടെ ചെയ്തികളറിഞ്ഞ കരുവാറ്റക്കാരെല്ലാം ഞെട്ടലിലാണ്. തെളിവ് നിരത്തി ഡി.ഐ.ജി യതീഷ് ചന്ദ്രയും സംഘവും നടത്തിയ ചോദ്യം ചെയ്യലിലാണ് എട്ടാം ക്ളാസുകാരിയായ 13 കാരി കുറ്റം സമ്മതിച്ചത്.

കൂസലില്ലാത്ത മറുപടിയും പെരുമാറ്റവും പൊലീസിനെ അത്ഭുതപ്പെടുത്തി. ഹൈസ്‌കൂളിൽ പഠിക്കാനെത്തിയപ്പോഴാണ് പ്ളസ്ടുക്കാരനുമായി പ്രണയത്തിലായത്. ബൈക്ക് വാങ്ങാൻ പണം തരാമെന്ന വാഗ്ദാനം കാമുകന് നൽകിയാണ് ഐ ഫോൺ എന്ന സ്വപ്‌നം സഫലമാക്കാൻ പതിമൂന്നുകാരി കൊലപാതകം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ടത്. ഞായറാഴ്ച വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ പെൺകുട്ടി വന്നുപോയത് നാട്ടുകാരോ അയൽക്കാരോ കണ്ടിട്ടില്ല. രാവിലെ വന്നുപോയെന്ന് ആദ്യം പറഞ്ഞ പെൺകുട്ടി പിന്നീട് അത് വൈകിട്ടെന്ന് തിരുത്തി. ശിവൻകുട്ടി ചെട്ടിയാരെ കാണാത്തതിനാൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയെന്നും പറഞ്ഞു. പക്ഷേ ഹരിപ്പാട് സ്വദേശിയായ മറ്റൊരു കാമുകന്റെ വീട്ടിലായിരുന്നു കുട്ടി.

 ചുരുളഴിച്ച് മൊബൈൽ

മൊഴികളിലെ വൈരുദ്ധ്യവും മൊബൈൽ ഫോൺ തെളിവുമാണ് പെൺകുട്ടിക്കും കാമുകനും കൂട്ടുകാർക്കും കെണിയായത്. കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചയുടൻ ആറ് പവൻ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് വീട്ടിൽ പോലും കടക്കാത്ത 13 കാരിയുടെ വെളിപ്പെടുത്തൽ. പെരുമാറ്റത്തിലും മൊഴികളിലുമുണ്ടായ വൈരുദ്ധ്യമാണ് പ്രതിയിലേക്കെത്തിച്ചത്. പെൺകുട്ടിയുടെ ഫോൺ കസ്റ്റഡിയിലെടുത്തതോടെ വ്യക്തതയായി. തുടർന്ന് സൈബർ സഹായത്തോടെ കാൾ വിവരങ്ങളും കാമുകന്റെ ഫോണിന്റെ ടവർ ലൊക്കേഷനും കണ്ടെത്തി കേസിന്റെ ചുരുളഴിച്ചു.

 അ​വ​ർ​ ​മൂ​ന്നു​പേ​രും​ ​കൂൾ

അ​രു​ൺ​ ​സ​തീ​ശൻ

ചാ​ത്ത​ന്നൂ​ർ​:​ ​ക​രു​വാ​റ്റ​യി​ൽ​ ​ഗൃ​ഹ​നാ​ഥ​നെ​ ​കൊ​ന്ന​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​മൂ​ന്ന് ​കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ദി​വ​സ​വും​ ​കൂ​ളാ​യി​രു​ന്നു​വെ​ന്ന് ​ബ​ന്ധു​ക്ക​ളും​ ​അ​യ​ൽ​വാ​സി​ക​ളും​ ​പ​റ​യു​ന്നു.​ ​മൂ​ന്നു​പേ​രും​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പ്ര​ധാ​ന​ ​പ്ര​തി​യാ​യ​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​പ​ര​വൂ​ർ​ ​പെ​രു​മ്പു​ഴ​ ​യ​ക്ഷി​ക്കാ​വി​ന​ടു​ത്തു​ള്ള​ ​വീ​ട്ടി​ൽ​ ​ഒ​ത്തു​കൂ​ടി​യി​രു​ന്നു.​ ​മു​ത്ത​ച്ഛ​നെ​ ​കൊ​ല്ലാ​ൻ​ ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കി​യ​ ​പ​തി​മൂ​ന്നു​കാ​രി​യും​ ​ഏ​റ്റെ​ടു​ത്ത​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യും​ ​സ്കോ​ള​ർ​ഷി​പ്പ് ​പ​രീ​ക്ഷ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​കാം​ ​പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​യ​ക്ഷി​ക്കാ​വി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​ക​ല്ലു​കു​ന്നി​ലാ​ണ് ​മ​റ്റ് ​ര​ണ്ട് ​പ്ര​തി​ക​ളു​ടെ​യും​ ​വീ​ട്.​ ​അ​തി​ലൊ​രാ​ൾ​ക്ക് ​പ​തി​നെ​ട്ട് ​പി​ന്നി​ട്ടെ​ന്ന് ​സം​ശ​യ​മു​ള്ള​തി​നാ​ൽ​ ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ധാ​ർ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​യി.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ഒ​ന്നോ​ടെ​യാ​ണ് ​ആ​ല​പ്പു​ഴ​യി​ൽ​ ​നി​ന്നു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​ക​ല്ലു​കു​ന്നി​ലു​ള്ള​ ​ര​ണ്ട് ​പ്ര​തി​ക​ളെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​പി​ന്നാ​ലെ​ ​യ​ക്ഷി​ക്കാ​വി​ലെ​ത്തി​ ​പ്ര​ധാ​ന​ ​പ്ര​തി​യെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്തു.

​ ​ടൂ​ർ​ണ​മെ​ന്റി​നെ​ന്ന് ​പ​റ​ഞ്ഞ് ​ഇ​റ​ങ്ങി

വ​ർ​ക്ക​ല​യി​ൽ​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ന് ​പോ​കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​ ​പ്ര​ധാ​ന​ ​പ്ര​തി​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ത്.​ ​രാ​ത്രി​ 12​ ​ഓ​ടെ​ ​തി​രി​ച്ചെ​ത്തി.​ ​സ്ഥി​ര​മാ​യി​ ​രാ​ത്രി​ ​വൈ​കു​ന്ന​തി​നാ​ൽ​ ​വീ​ട്ടു​കാ​ർ​ ​സം​ശ​യി​ച്ചി​ല്ല.​ ​അ​ടു​ത്ത​ ​പ​രി​ച​യ​ക്കാ​രി​യാ​യ​ ​ക​രു​വാ​റ്റ​യി​ലെ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മു​ത്ത​ച്ഛ​ൻ​ ​കൊ​ല​പ്പെ​ട്ട​ ​വാ​ർ​ത്ത​ ​ഞാ​യ​റാ​ഴ്ച​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​യ​ക്ഷി​ക്കാ​വു​കാ​ര​ൻ​ ​അ​മ്മ​യെ​യും​ ​സ​ഹോ​ദ​രി​യെ​യും​ ​കാ​ണി​ച്ചി​രു​ന്നു.​ ​അ​ന്ന് ​തൊ​ട്ട​ടു​ത്തു​ള്ള​ ​അ​മ്പ​ല​ത്തി​ലും​ ​പോ​യി.

English Summary

13-year-old girl allegedly arranged the killing of her grandfather while her Onam examinations were underway. She reportedly watched the entire incident live on WhatsApp, as her boyfriend and his friends allegedly killed her grandfather and then carried out a theft.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVATTA MURDER, KERALA CRIME, GRANDFATHER MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA