SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

പിഎം ശ്രീ എറിയേണ്ടത് അഴുക്കുചാലിൽ: മന്ത്രി കെ.എം. ഷാജി

a

കണ്ണൂർ: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്നും

പിഎം ശ്രീ അറബിക്കടലിലല്ല,​ അഴുക്കുചാലിലാണ് വലിച്ചെറിയേണ്ടതെന്നും

മന്ത്രി കെ.എം.ഷാജി പറഞ്ഞു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച 'ഫ്രീഡം ടോക്ക്' പരിപാടിയിലായിരുന്നു പരാമർശം.

''എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാൻ അത് മാറ്റാനും പോകുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം അതാണ്. ഞാൻ ഏറ്റെടുത്ത വകുപ്പുമായി ബന്ധപ്പെട്ട

കാര്യമല്ലെങ്കിലും,മന്ത്രിക്ക് ആ വകുപ്പിലെ കാര്യങ്ങൾ മാത്രമേ പറയാൻ പാടുള്ളൂ എന്നില്ല.. അതേസമയം, നമ്മൾ ഒരുത്തരവാദിത്വം ഏറ്റെടുത്തു നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല- ഷാജി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM SRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA