
തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ തടയാനും റോഡപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് 3 സ്മാർട്ട് പദ്ധതികളുമായി പൊലീസ്. 'എ.ഐ. ട്രാക്ക്' സംവിധാനം റോഡപകടങ്ങൾ കുറയ്ക്കാനുള്ളതാണ്. സ്മാർട്ട് പൊലീസിംഗ് കാര്യക്ഷമമാക്കാനായുള്ളതാണ് 'ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്റ് സിസ്റ്റം'. സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് 'സൈബർ വാൾ'. മൂന്ന് പദ്ധതികളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ സേവനങ്ങൾ കൂടുതൽ സ്മാർട്ടും ജനകീയവുമാക്കാൻ ഇവ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
നാല് വർഷത്തെ റോഡപക ടവിവരങ്ങൾ, അപകട സാധ്യതയുള്ള പ്രദേശങ്ങൾ, എൻഫോഴ്സ്മെന്റ് രേഖകൾ തുടങ്ങിയവ അപഗ്രഥിച്ച് കൃത്യമായ ആസൂത്രണത്തിനാണ് എ.ഐ. ട്രാക്ക്. ബീറ്റ്/പട്രോളിംഗുമായി ബന്ധപ്പെട്ട ഡ്യൂട്ടി , ഫീൽഡ് തല പരിശോധന, മേൽനോട്ടം, തത്സമയ ആശയവിനിമയം, റിപ്പോർട്ടിംഗ് എന്നിവയെ ഡിജിറ്റലായി ഏകോപിപ്പിക്കുന്നതിനുള്ള ഫീൽഡ് പൊലീസിംഗ് സംവിധാനമാണ് ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്റ് സിസ്റ്റം. സംശയാസ്പദമായ ഫോൺ വിളികൾ, സന്ദേശങ്ങൾ, ലിങ്കുകൾ, ഓഫറുകൾ തുടങ്ങിയവ പരിശോധിച്ച് അപകടസാധ്യത തിരിച്ചറിയാനും സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാക്കാനുമാണ് സൈബർ വാൾ.
പൊലീസ് ആസ്ഥാനത്ത് നടന്ന ഉ ചടങ്ങിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അദ്ധ്യക്ഷനായി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻ പദ്ധതി വിശദീകരിച്ചു. പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഐ.ജിമാരായ പി.പ്രകാശ്, സതീശ് ബിനോ എന്നിവർ പ്രസംഗിച്ചു. എ.ഡി.ജി.പിമാരായ ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കടേശ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |