
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 390/2025 - പട്ടികജാതി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ് (കാറ്റഗറി നമ്പർ 228/2025 - മുസ്ലിം), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 238/2025 - എസ്.ഐ.യു.സി നാടാർ), പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 512/2025 - ഹിന്ദു നാടാർ), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ - തമിഴ് മീഡിയം (കാറ്റഗറി നമ്പർ 164/2025-മുസ്ലിം), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ - തമിഴ് മീഡിയം (കാറ്റഗറി നമ്പർ 591/2025-മുസ്ലിം, 625/2025), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്.എസ്) (കാറ്റഗറി നമ്പർ 560/2025, 336/2025-എൽ.സി./എ.ഐ), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ - തമിഴ് മീഡിയം (കാറ്റഗറി നമ്പർ 203/2025), എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 568/2025, 535/2025-എസ്.സി.സി.സി), കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 864/2025 - ഈഴവ/തീയ്യ/ബില്ലവ), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 663/2025 - മുസ്ലിം), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്.എസ്) (കാറ്റഗറി നമ്പർ 82/2025 - മുസ്ലിം, 529/2025-എൽ.സി/എ.ഐ), കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ്2 (ആയുർവേദ) (കാറ്റഗറി നമ്പർ 248/2025 - പട്ടികജാതി, 249/2025 - വിശ്വകർമ്മ) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അർഹതാപട്ടിക
കേരള പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ്2 (മലയാളം) (ഹെഡ്‌കോൺസ്റ്റബിൾ-ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്) (കാറ്റഗറി നമ്പർ 271/2025) തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |