
തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാതയുടെ നിർമ്മാണം ഭൂമിയേറ്റെടുത്ത്, അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഭൂമിയേറ്റെടുക്കലിന് ഒന്നര വർഷത്തോളം വേണ്ടിവരും. 2032ൽ ശബരിപാത യാഥാർത്ഥ്യമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. 1997- 98ൽ പ്രഖ്യാപിച്ച പദ്ധതിയുടെ നിർമ്മാണം 2009ൽ ആരംഭിച്ചിരുന്നു. എന്നാൽ പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് 12 വർഷമായി മുടങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |