
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി ജൂൺ ഒന്നിനു തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷം തുടങ്ങിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ആൻഡമാനിൽ മഴക്കാലം ആരംഭിക്കുമെന്നും അതിനുപിന്നാലെ കേരളതീരത്തും മഴയെത്തുമെന്നുമാണ് സൂചന. ഇടിയോടു കൂടിയ വേനൽമഴ പെയ്യുന്നതും ഓസ്ട്രേലിയയിൽ മഴക്കാലം കഴിഞ്ഞതും മഴമേഘങ്ങൾ ഇന്ത്യൻ മഹാസുമുദ്രത്തിനു മേൽ ശക്തിപ്രാപിക്കുന്നതും കടലിലെ താപവ്യതിയാനവും കണക്കിലെടുത്താണ് പ്രഖ്യാപനം. സാധാരണ ഓസ്ട്രേലിയയിൽ മഴക്കാലം തീരുന്നതിനു പിന്നാലെയാണ് ഇന്ത്യയിൽ മഴക്കാലമെത്തുന്നത്.
കഴിഞ്ഞവർഷം മേയ് 31നാണ് കാലവർഷമെത്തിയത്. അതേസമയം സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്രാപിച്ചു. ഒരാഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |