SignIn
Kerala Kaumudi Online
Friday, 15 May 2026 2.58 AM IST

ശബരിമല യുവതീപ്രവേശനം വിധി പറയാൻ മാറ്റി

1

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതിയിൽ ഇന്നലെ വാദം പൂർത്തിയായി. വിധി പിന്നീട് പറയും. 9 അംഗ ഭരണഘടന ബെഞ്ചിനു മുന്നിൽ 16 ദിവസത്തോളമായിരുന്നു മാരത്തൺ വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ,​ തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ്,​ ശബരിമല തന്ത്രി,​ ബിന്ദു അമ്മിണി,​ കനക ദുർഗ തുടങ്ങിയ കക്ഷികൾ നിലപാട് വ്യക്തമാക്കിയിരുന്നു. ജൂൺ ഒന്നിന് മദ്ധ്യവേനലവധിക്കാലം ആരംഭിക്കും. ജൂലായ് 13ന് സുപ്രീംകോടതി വീണ്ടും തുറക്കും. അതിനു ശേഷമാകും വിധി പറയുന്നത്.

Add as a preferred source on Google
TAGS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA