
തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തൻ ചുമതലയേറ്റു
ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിലാണ് നട തുറന്നത്. അച്ഛൻ കണ്ഠരര് രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ബ്രഹ്മദത്തൻ തന്ത്രിയായത്. ദേവസ്വം ബോർഡിന്റെ നിയമനം ഹൈക്കോടതി അംഗീകരിച്ചിരുന്നു.
ചിങ്ങം ഒന്നായ ഇന്ന് പുലർച്ചെ അഞ്ചിന് നട തുറക്കും.
രാവിലെ ഉഷ: പൂജയ്ക്കുശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതാണ് ഉൾക്കഴകത്തിന്റെ ചുമതല. പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ഇന്നാണ്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി 24ന് തുറക്കും. ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |