SignIn
Kerala Kaumudi Online
Thursday, 18 June 2026 4.02 PM IST

ആചാരങ്ങളെ മാറ്റാൻ സർക്കാരുകൾക്ക് അവകാശമില്ല; ശബരിമല യുവതീ പ്രവേശനത്തിൽ കേരള ബ്രാഹ്മണ ഫെഡറേഷൻ സുപ്രീം കോടതിയിൽ

READ ENGLISH VERSION
sabarimala

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ സുപ്രീം കോടതിയിൽ. നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങൾ പാലിക്കാത്തത് തടയണമെന്നും ബ്രാഹ്മണ ഫെഡറേഷൻ അഭിഭാഷകൻ എം ആർ അഭിലാഷ് കോടതിയിൽ ആവശ്യപ്പെട്ടു.

വിശ്വാസികൾ അല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ സർക്കാർ എന്ന അധികാരം മുതലെടുത്ത് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ അവർക്ക് കഴിയും. അത് അനുവദിക്കാതിരിക്കാൻ കോടതി മാർഗനിർദേശങ്ങൾ നൽകണം. എല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങളെ മാനിക്കണമെന്നും എം ആർ അഭിലാഷ് കോടതിയിൽ പറഞ്ഞു.

അതേസമയം, ശബരിമല യുവതി പ്രവേശനക്കേസിൽ വാദത്തിനിടെ അഭിഭാഷകന് സുപ്രീം കോടതി താക്കീത് നൽകി. ബിജെപി നേതാവ് കൂടിയായ അശ്വനികുമാർ ഉപാദ്ധ്യയയ്ക്കാണ് താക്കീത് നൽകിയത്. കോടതി നിശ്ചയിച്ച വിഷയങ്ങൾക്കപ്പുറം പോകരുത്. ഏഴ് ചോദ്യങ്ങളിൽ നിന്ന് വാദിക്കണം. കഴിഞ്ഞ 200 കൊല്ലത്തിനിടെ ഇന്ത്യ ഏഴ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു എന്ന വാദത്തിനിടെയാണ് താക്കീത് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, SUPREME COURT, KERALA BRAHMIN FEDERATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA