SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

പ്രകൃതി സംരക്ഷണത്തിന് കുട്ടികൾക്ക് ഗ്രേസ് മാർക്ക്

1

തിരുവനന്തപുരം: സ്കൂളുകളിലെ സോഷ്യൽ ഫോറസ്ട്രി ക്ലബുകളും നേച്വർ ക്ലബ്ബുകളും പുനഃക്രമീകരിച്ച് വിദ്യാർത്ഥികളെ പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകരാക്കാനായി കൺസെർവേറ്ററി ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ. അതിന്റെ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ അമൂല്യമായ ജൈവവൈവിദ്ധ്യത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാനായി ജനുവരിയിൽ അന്താരാഷ്ട്ര നേച്ചർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും.വനാതിർത്തികളിൽ സ്മാർട്ട് കൃഷിരീതികൾ പ്രോത്സാഹിപ്പിക്കും.വനാതിർത്തികളിലെ കർഷക കുടുംബങ്ങളുമായി ചേർന്ന് ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കും.ഗോത്ര അറിവുകൾ ഡോക്യുമെന്റ് ചെയ്ത് സ്‌കൂളുകളിൽ പഠിപ്പിക്കുന്നതിലൂടെയും പുതിയ തലമുറയെ പ്രകൃതിയെ അറിഞ്ഞ് ജീവിക്കാൻ പ്രേരിപ്പിക്കാൻ കഴിയും. നമ്മുടെ ഗോത്ര സമൂഹങ്ങളും മുൻ തലമുറകളും സഹവർത്തിത്വത്തിലൂടെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിച്ചവരും പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരുമാണെന്നും മന്ത്രി പറഞ്ഞു. 'വൈൽഡ് 100: പ്രകൃതിക്കായി 100 ശബ്ദങ്ങൾ' എന്ന പേരിൽ വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം ആരംഭിക്കുന്ന പോഡ്കാസ്റ്റ് സീരീസ് പി.ടി.പി നഗറിലെ ആരണ്യം ഹാളിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIBU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA