
മലപ്പുറം: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും തീവ്രവാദ സംഘടനയാണെന്നുമുള്ള ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാമർശത്തിൽ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചു.
വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രൻ
വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് നോട്ടീസിൽ പറയുന്നു.പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ ദൃശ്യം പുറത്ത് വന്നതിനെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണിത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |