SignIn
Kerala Kaumudi Online
Friday, 08 May 2026 5.16 PM IST

തലസ്ഥാനത്ത് ഫുട്‌പാത്തിലൂടെ നടന്നുപോകവെ മരക്കൊമ്പ് ഒടിഞ്ഞുവീണു; 18കാരിക്ക് ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
broken-branches

തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ യൂണിവേഴ്സിറ്റി കോളേജിന് സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ ശ്രേയയ്ക്കാണ് (18) അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രേയയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌പെൻസർ ജംഗ്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോക‌ാൻ പാളയത്ത് ബസിറങ്ങി യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തെ ഫുട്‌പാത്തിലൂടെ നടന്നു വരികയായിരുന്നു ശ്രേയ. ഈ സമയം അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞ് പെൺകുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ശ്രേയ ഫുട്‌പാത്തിലേക്ക് തലയിടിച്ചു വീണു.

സമീപത്തെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് അപകടം ആദ്യം കണ്ടത്. ഉടൻ തന്നെ അവർ പെൺകുട്ടിയെ ഹോട്ടലിനുള്ളിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെൺകുട്ടി.

TAGS: ACCIDENT, BRANCHES BROKED, TRIVANDRM, INJURED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.