
തൃശൂർ: 2025 ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുളളത് മുൻ ജനപ്രതിനിധികളുടെയും അദ്ധ്യക്ഷന്മാരുടെയും വിവരങ്ങൾ. കൊച്ചി മേയർ എം.അനിൽകുമാർ, തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രൻ...എന്നിങ്ങനെ ജനപ്രതിനിധികളും അദ്ധ്യക്ഷന്മാരുമെല്ലാം പഴയത് തന്നെ. പുതിയ വാർഡുകളുടെ എണ്ണവും പുനഃക്രമീകരിച്ചതിന്റെ വിവരങ്ങളും വരെ ചേർത്തിട്ടില്ല.
ജനപ്രതിനിധികളുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടും അതും രേഖപ്പെടുത്തിയിട്ടില്ല. പുതിയ ഭരണസമിതി വന്ന് എട്ടുമാസം കഴിഞ്ഞിട്ടും മറ്റ് സേവനങ്ങൾ, അടിസ്ഥാന വിവരങ്ങൾ, സൈറ്റിന്റെ പ്രമോഷൻ വിവരങ്ങൾ, പ്രൊജക്ടുകൾ, പ്രത്യേക പദ്ധതികൾ, ഗ്രാമസഭകൾ, ജനറൽ വിവരങ്ങൾ എന്നിവയൊന്നും മാറ്റിയിട്ടില്ല. ഇൻഫർമേഷൻ കേരള മിഷനാണ് വെബ്‌സൈറ്റ് സജ്ജമാക്കിയത്.
പണവും ചുമതലക്കാരുമുണ്ട്, പക്ഷേ...
വെബ്‌സൈറ്റ് പരിപാലനത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. പ്രത്യേക ചുമതലക്കാരുമുണ്ട്. ജനപ്രതിനിധികളുടെ പേര്, ഫോൺ നമ്പർ, പ്രതിനിധീകരിക്കുന്ന വാർഡ്, തദ്ദേശസ്ഥാപനത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ പൊതുജനങ്ങൾക്ക് ആവശ്യമായ സമഗ്രവിവരങ്ങളാണ് സൈറ്റിലുള്ളത്. 'അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്', 'ഉടൻ അപ്‌ഡേറ്റ് ചെയ്യും', 'വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല' തുടങ്ങിയ വ്യത്യസ്ത മറുപടികളാണ് അപ്‌ഡേഷൻ സംബന്ധിച്ച് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ലഭ്യമാകുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ പേരുവിവരം സൈറ്റിൽ നിന്ന് നീക്കിയത് വിവാദമായിരുന്നു.
എല്ലാം പഴയത്
(വാർഡ്-ഡിവിഷൻ നിലവിലുള്ളത്, വെബ്‌സൈറ്റിലുളളത്)
പഞ്ചായത്ത് -----17,337----15,962
ബ്ലോക്ക് പഞ്ചായത്ത്----2,267----2,080
ജില്ലാ പഞ്ചായത്ത്----3,46-----3,31
മുൻസിപ്പാലിറ്റി-----3,025----3,075
കോർപ്പറേഷൻ----3,46----4,14
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |