SignIn
Kerala Kaumudi Online
Tuesday, 23 June 2026 12.49 PM IST

സഭയിൽ പ്രസംഗത്തിന് സമയക്രമം നിശ്ചയിക്കും

thiruvanchoor

തിരുവനന്തപുരം: അടിയന്തര പ്രമേയ അവതരണ വേളയിൽ നിയമസഭയിൽ പ്രസംഗത്തിന് സമയം നിശ്ചയിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായി ചർച്ചയിലൂടെ പൊതുധാരണ ഉണ്ടാക്കും. പ്രമേയ അവതരണത്തിൽ വർഷങ്ങളായുള്ള കീഴ്‌വഴക്കം തെറ്റിയെന്ന് മന്ത്രി എ.പി.അനിൽകുമാറാണ് ചൂണ്ടിക്കാട്ടിയത്. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് പത്ത് മിനിറ്റാണുള്ളത്. ഇന്നലെ 15 മിനിറ്രെടുത്തു. രണ്ടാം കക്ഷിയുടെ വാക്കൗട്ടിന് പരാമർശം മാത്രമേ പാടുള്ളൂ. ഇന്നലെ ഇത് 7മിനിറ്റായി. ഇത്തരം കീഴ്‌വഴക്കങ്ങൾ തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANCHOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA