SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് : ഒരു വർഷത്തിനിടെ നിയമനം 9% മാത്രം

READ ENGLISH VERSION
aa

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്ന വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾക്ക് ഒച്ചിന്റെ വേഗതയുമില്ലെന്ന് ആക്ഷേപം.

ആകെ 20,589 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന നിയമനം വെറും 9 ശതമാനം. ആകെ നിയമനം ലഭിച്ചത് 1,799 പേർക്ക്. മൂന്ന്

വർഷമാണ് ലിസ്റ്റിന്റെ കാലാവധി. 2022 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച,കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് ആദ്യ

ഒരു വർഷത്തിനിടെ 4194 പേർക്ക് നിയമനം ലഭിച്ചിരുന്നു. അറുപതിലധികം വകുപ്പുകളിലേക്കാണ് വിജ്ഞാപന പ്രകാരം നിയമനം. ഇക്കഴിഞ്ഞ മേയിൽ വിരമിച്ചവരുടേതുൾപ്പെടെ ഒട്ടേറെ ഒഴിവുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം എന്നാൽ,ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിലും, പി.എസ്.സിയുടെ നിയമന ശുപാർശകളിലും തീരെ പുരോഗതിയില്ല.

തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ കാരണമാണ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വൈകിയതെന്നാണ്

അധികൃതർ പറയുന്നത്. എന്നാൽ,തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് മാസങ്ങളായിട്ടും നിയമനം ഇഴയുന്നതെന്തു കൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. എൽ.പി.എസ്,യു.പി.എസ് റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം നിലച്ചതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിത കാല സമരം കഴിഞ്ഞയാഴ്ച സർക്കാർ ഇടപെട്ട് നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പിലാണ് ഒത്തുതീർന്നത്.

എൽ.ഡി.സി നിയമനം

അദ്യത്തെ ഒരു വർഷം

(ജില്ല --കഴിഞ്ഞ ലില്സ്റ്റ് --നിലവിലെ ലിസ്റ്റ്)

കാസർകോട് ------------153----------------------------------70
എറണാകുളം----------- 391----------------------------- 163
കണ്ണൂർ---------------------359----------------------------123
ഇടുക്കി--------------------208-----------------------------85
വയനാട്------------------150--------------------------------63
കോട്ടയം------------------288-----------------------------144
കോഴിക്കോട്-----------309-----------------------------156
ആലപ്പുഴ------------------252---------------------------102
മലപ്പുറം-------------------374--------------------------146
പാലക്കാട്----------------336------------------------------147
പത്തനംതിട്ട-------------247------------------------------103
തൃശൂർ-------------------------361---------------------------204
കൊല്ലം----------------------309---------------------------126
തിരുവനന്തപുരം----------457--------------------------161

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA