SignIn
Kerala Kaumudi Online
Saturday, 13 June 2026 7.36 AM IST

കൊതുകുകടി സഹിക്കാൻ വയ്യേ? ഈ ചെടികൾ വളർത്തിനോക്കൂ പിന്നെ ശല്യമേ ഉണ്ടാകില്ല

mosquito

ലോകത്തിൽ ഏറ്റവുമധികം മനുഷ്യ മരണങ്ങൾ സംഭവിക്കുന്നതിന് കാരണക്കാരനായ ജീവിയാണ് കൊതുക്. നേരിട്ട് കുത്തി കൊല്ലുകയല്ലെങ്കിലും കൊതുക് കടിച്ചാലുണ്ടാകുന്ന മാരക രോഗങ്ങൾ ചില്ലറക്കാരല്ല. ചിക്കൻഗുനിയ, മലേറിയ, സിക്ക വൈറസ് രോഗബാധ, ഡെങ്കിപനി എന്നുവേണ്ട ലോകത്തിൽ ഒരു വർഷം 7.25 ലക്ഷം മുതൽ 10 ലക്ഷം വരെ ആളുകൾ മരിക്കാൻ കാരണക്കാരാണ് കൊതുകുകൾ. ഇവയുടെ ശല്യം കാരണം രാത്രി ഉറങ്ങാനായില്ല, അല്ലെങ്കിൽ പുറത്തിറങ്ങാൻ വയ്യ എന്നൊക്കെ പരാതി പറയാത്തവരില്ല. കൊതുക് ബാറ്റും, മൊസ്‌കിറ്റോ ക്രീമും അടക്കം പലരും പരീക്ഷിച്ച് തളർന്നിട്ടുണ്ടാകും.

ഇപ്പോഴിതാ നമ്മുടെ വീടിന്റെ ചുറ്റുപാടിൽ വളരുന്ന ചില ചെടികൾക്ക് ഇവയെ നന്നായി പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിവരം. കളകളൊക്കെ പറിച്ചുകളഞ്ഞ് ഇവ വീട്ടിലോ പരിസരത്തോ വളർത്താം.

lemon-grass

ഇഞ്ചിപുല്ല്: പുൽതൈലമുണ്ടാക്കാൻ ഉപയോഗിക്കുന്ന സുഗന്ധമുള്ള പുല്ലാണ് ഇഞ്ചിപുല്ല്. സിട്രൊനെല്ല ഓയിൽ ആണ് ഈ സുഗന്ധത്തിന് കാരണം. ഇവയുടെ ഗന്ധം കൊതുകിനെ അകറ്റും എന്നുമാത്രമല്ല ചുറ്റുപാടും സുഗന്ധം തരികയും കീടാണുമുക്തമാക്കുകയും ചെയ്യും.

റോസ്‌മേരി: തലമുടി വളരാനും അകാലനര അകറ്റാനുമൊക്കെ റോസ്‌മേരി ഓയിൽ ഉപയോഗിക്കുന്നവർ ഇപ്പോൾ ധാരാളമുണ്ട്. റോസ്‌മേരി ചെടി പുറപ്പെടുവിക്കുന്ന ഗന്ധം രൂക്ഷതയേറിയതാണ്. ഇത് പല പ്രാണികളും ഇഷ്‌ടപ്പെടുന്നതല്ല. റോസ്‌മേരി ചെടിയുടെ ഭാഗങ്ങൾ വൈകുന്നേരങ്ങളിൽ ചെറിയൊരു പാത്രത്തിൽ വച്ച് പുകച്ചാൽ കൊതുക് ആ പ്രദേശം വിട്ട് പോകും. ധാരാളം സൂര്യപ്രകാശം കിട്ടുന്നയിടത്ത് ഇവ വളർത്തുന്നതാണ് നല്ലത്.

tulsi

തുളസി: തുളസിച്ചെടികളില്ലാത്ത പഴയ വീടുകളൊന്നും കേരളത്തിലുണ്ടായിരുന്നില്ല. തുളസിത്തറയും അവിടെ വിളക്ക് വയ്‌ക്കുന്നതും പലരും ആചാരമായി കരുതുന്നുണ്ട്. തുളസിയുടെ സുഗന്ധം കൊതുകിനും മിക്ക പ്രാണികൾക്കും താങ്ങാനാവില്ല.

puthina

പുതിന: ആഹാരത്തിലും മരുന്നുകളിലും ധാരാളം ഉപയോഗിക്കുന്ന പുതിന നല്ലൊരു കൊതുകുനാശിനി ആണ്. പുതിനയില മുറിച്ചാലുണ്ടാകുന്ന ശക്തമായ മണം കൊതുകിന് ഇഷ്ടമേയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOSQUITO, REPELLNT, PLANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY