
ഡ്രാമയോ അലറിവിളിയോ അമിത ആത്മവിശ്വാസ പ്രകടനമോ ഒന്നുമില്ല. വളരെ കൂളായി, ശാന്തമായി പാരാഗ്ളൈഡിൽ ചെയ്യുന്ന ഒരു 73കാരിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ശ്രദ്ധനേടാനും ലൈക്കുകൾക്കും ഷെയറുകൾക്കുമായി വ്യാജ പ്രകടനങ്ങൾ നടത്തുന്നവർക്കിടയിൽ കയ്യടി നേടുകയാണ് ഈ മുത്തശ്ശി.
ഇന്ത്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധനേടുന്നത്. പാരാഗ്ളൈഡിംഗ് ഇൻസ്‌ട്രക്ടറായ അരുൺ സിംഗ് ആണ് വീഡിയോ പകർത്തിയത്. വളരെ ശാന്തമായി സാഹസിക റൈഡ് ആസ്വദിക്കുന്ന മുത്തശ്ശിയാണ് വീഡിയോയിലെ താരം. മാത്രമല്ല പാരാഗ്ളൈഡിംഗിന് സമാനമായ സാഹസിക വിനോദങ്ങൾ നേരത്തെയും പരീക്ഷിച്ചിട്ടുള്ളതായി സ്ത്രീ പറയുന്നു. മുസോറിയിലെ അനുഭവങ്ങളാണ് മുത്തശ്ശി പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ അഭിനന്ദനപ്രവാഹമെത്തുകയാണ്. കൂടുതൽപ്പേരും മുത്തശ്ശിയുടെ ധൈര്യത്തെയും ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തെയും അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |