
ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഔദ്യോഗികമായി പിൻവലിച്ച് മെറ്റ.2026 മെയ് എട്ട് മുതൽ നടപ്പാകുന്ന രീതിയിലാണ് മാറ്റം. ഇതോടെ ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ചാറ്റുകൾക്ക് മുമ്പുണ്ടായിരുന്ന പൂർണ സ്വകാര്യത നഷ്ടപ്പെടും. 2023 മുതൽ ഇൻസ്റ്രഗ്രാമിൽ എൻക്രിപ്റ്റഡ് ഡി.എം സൗകര്യം ലഭ്യമായിരുന്നു. എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ പിൻവലിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ മെറ്റ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന മെസേജുകളോ മീഡിയകളോ ഉണ്ടെങ്കിൽ അവ ഡൗൺലോഡ് ചെയ്ത് ബാക്കപ്പ് ചെയ്യാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
എൻക്രിപ്ഷൻ ഒഴിവാക്കുന്നത് കാരണം ഉപയോക്താക്കളുടെ മെസേജുകൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സാങ്കേതിക പരിജ്ഞാനം ഉള്ളവർക്ക് ഈ മെസേജുകൾ ആക്സസ് ചെയ്യാൻ സാധിക്കും എന്നതാണ് കാരണം. കൂടാതെ സന്ദേശങ്ങൾ നിരന്തരം ട്രാക്ക് ചെയ്യപ്പെടുകയും നിയമ വിരുദ്ധമായവ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാറ്റം എന്നാണ് വിലയിരുത്തൽ.
കുട്ടികളുടെ സുരക്ഷയെ ഇൻസ്റ്രഗ്രാം ബാധിക്കുന്നുവെന്ന് കാണിച്ച് നിരവധി നിയമ നടപടികളും കോടികളുടെ പിഴയും ഇൻസ്റ്റഗ്രാമിന് നേരിടേണ്ടി വന്നിരുന്നു. എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിംഗ്, മറ്റ് ഉപദ്രവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്താൻ വേണ്ടി മെസേജുകൾ സ്കാൻ ചെയ്യാൻ കമ്പനിക്ക് സാധിക്കും. അതിനാൽ ചാറ്റുകൾക്ക് സ്വകാര്യത ആഗ്രഹിക്കുന്നവർ എൻക്രിപ്ഷൻ ലഭ്യമായ മറ്റ് ചാറ്റ് ആപ്പുകളിലേക്ക് മാറേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |