SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.54 AM IST

വലിയ പണമിടപാടുകൾക്കിടയിൽ ഒരു മണിക്കൂർ പോസ് ടൈം, യുപിഐയിലെ പുതിയ പരിഷ്‌കാരം ഗുണമോ ദോഷമോ?

upi

ന്യൂഡൽഹി: ബാങ്ക്‌ ശാഖകളിലോ എടിഎമ്മിലോ പോയി പണമിടപാടുകൾ നടത്താതെ നേരിട്ട് നിമിഷ നേരങ്ങൾ കൊണ്ട് പണം അയക്കാനോ വാങ്ങാനോ കഴിയുന്നതാണല്ലോ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). പണം നിമിഷനേരം കൊണ്ട് കൈമാറുന്ന യുപിഐ ഇന്ന് സാധാരണക്കാർക്കുപോലും ആശ്വാസകരമാണ്. എന്നാലിപ്പോൾ യുപിഐ പേയ്‌മെന്റ് നടത്തുന്നവരെയും ബാങ്കുകളെയുമെല്ലാം കുഴക്കുന്ന പുതിയൊരു പരിഷ്‌കാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് റിസർവ് ബാങ്ക്.

വലിയ തുകകളുടെ പണമിടപാട് യുപിഐ വഴി നടത്താൻ ഒരു കൂളിംഗ് ഓഫ് പിരീഡ് കൊണ്ടുവരാൻ റിസർവ് ബാങ്ക് ആലോചിക്കുന്നുണ്ട്. മോശം പണമിടപാടുകൾ നടത്തുംമുൻപ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ആലോചിക്കാൻ ഒരു വഴിയാണ് ഇതിലൂടെ നൽകുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇങ്ങനെ പോസ് ടൈം കൊടുക്കുന്നത് നല്ലതാണെങ്കിലും ഇതിന്റെ കൂളിംഗ് ഓഫ് പിരീഡ് സമയം ഒരുമണിക്കൂറൊന്നും വേണ്ടതില്ല.


ആർബിഐ ഈ നീക്കം നടത്തുന്നത് ദിവസവും ചെറുപേയ്‌മെന്റുകൾ നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതല്ല. വലിയ പണമിടപാടുകൾ നടത്തുന്നവർക്കുള്ളതാണ്. ഇത്തരം പേയ്‌മെന്റുകളിൽ പറ്റിക്കപ്പെടാനുള്ള സാദ്ധ്യതകളുണ്ടെന്ന് ആർബിഐ കണക്കുകൂട്ടുന്നു. വിശ്വസനീയമായ സ്വീകർത്താക്കളെ മാറ്റിനിർത്താൻ കഴിയും. പണമിടപാടിനെ പൂർണമായും പിടിച്ചുനിർത്തുന്ന ഒരു നടപടിയല്ല ഇത്. പ്രത്യേക ഉപഭോക്താക്കളെ മാത്രം ലക്ഷ്യംവച്ചുള്ള നടപടിയാണ്. പല വ്യവസായ പ്രമുഖരും ഇത്തരത്തിൽ കൂളിംഗ് ഓഫ് പിരീഡ് നൽകുന്ന സംവിധാനം ഭാവിയിൽ കൂടുതൽ സുരക്ഷിതവും വിശ്വസനീയവും ആകാം എന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UPI PAYMENT, COOLING OFF TIME, PAUSE TIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY