SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

വിറകുപുര കത്തി നശിച്ചു

thee-anakkunnu

മാന്നാർ : കുട്ടംപേരൂരിൽ വിറക്പുര കത്തിനശിച്ചു. മാന്നാർ കുട്ടംപേരൂർ ലെജി നിവാസിൽ രാമകൃഷണന്റെ വീടിനോട് ചേർന്നുള്ള വിറക് പുരയാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ പുക ഉയരുന്നത് കണ്ട പ്രദേശവാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.വിറകുപുരയിൽ സൂക്ഷിച്ചിരുന്ന വിറകും തടികളും പൂർണമായും കത്തി നശിച്ചു. അലുമിനിയം ഷീറ്റ് മേഞ്ഞ വിറക് പുര ആയതിനാലാണ് തീ പുറത്തേക്ക് പടരാത്തത് രക്ഷയായി. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാവേലിക്കര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ പ്രദീപ്, എഫ്.ആർ.ഒ മാരായ രാജേഷ്, ശരത്ത്, നൗഷാദ്, അബ്ബാസ്, ഹോംഗാർഡ്മാരായ പ്രമോദ്, സുനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL