SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

ആശാസമരത്തിന് ഐക്യദാർഢ്യം

ph

കായംകുളം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിനെ പിന്തുണച്ചുകൊണ്ട് ജനകീയ പ്രതിരോധ സമിതി കായംകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാ ഐക്യദാർഢ്യറാലിയും സമ്മേളനവും സംഘടിപ്പിച്ചു. സമിതി ജില്ലാ പ്രസിഡന്റ് ബി.ദിലീപൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധനയും വിരമിക്കൽ ആനുകൂല്യവും പെൻഷനും ഉടൻ പ്രഖ്യാപിച്ചു കൊണ്ട് സമരം വേഗം ഒത്തുതീർപ്പാക്കണമെന്ന് ഐക്യദാർഢ്യ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL