
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ താത്കാലി വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്ന് പി.ഡി.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഹൈവേ വികസനത്തിന്റെ ഭാഗമായി ഇവിടത്തെ താത്കാലിക ടെന്റ് പൊളിച്ചുമാറ്റിയതിനെ തുടർന്ന് രോഗികളായ വൃദ്ധരായവർ പോലും കനത്ത ചൂടിൽ ബുദ്ധിമുട്ടുന്നത് നിത്യ കാഴ്ചയാണ്. ഇതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാബുരാജ് പുന്നപ്ര അദ്ധ്യക്ഷനായി.ആലപ്പുഴ ജില്ലാ സെക്രട്ടറി ഷുക്കൂർ മോറീസ്, നൗഷാദ്കാക്കാഴം, സിയാദ് മുസ്തഫ,സൈദ് മുഹമ്മദ്, സാലി, ഇഖ്ബാൽ കമ്പിവളപ്പ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |