
മാന്നാർ: സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗം, ചെന്നിത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാവ്, കർഷക സംഘം നേതാവ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച പി.എസ് ശിവനാചാരിയുടെ 21-ാമത് ചരമവാർഷികത്തിൽ തൃപ്പെരുന്തുറ, ചെന്നിത്തല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മാന്നാർ ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. ഇ.എൻ.നാരായണൻ അദ്ധ്യക്ഷനായി. ഡോ.ടി.എ സുധാകരക്കുറുപ്പ്, കെ.നാരായണപിള്ള, ടി.സുകുമാരി, ആർ.സഞ്ജീവൻ, ഡി.ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, കെ.എം അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |