ആലപ്പുഴ: നഗരസഭ പരിധിയിൽ വരുന്ന ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വഞ്ചിപ്പാട്ടിന്റെ- ഈണത്തിൽ ബോധവത്ക്കരണം നഗരത്തിൽ നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ഡിസ്പോസിബിൾ വസ്‌തുക്കളും ഒഴിവാക്കുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് ബൂത്തുകളിലും ജൈവ,അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കും. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നഗര പരിധിയിൽ മാതൃക ബൂത്തുകൾ സ്ഥാപിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |