
ആലപ്പുഴ: കരപ്പുറത്തെ പാടങ്ങളിൽ കണിവെളളരിയും കണിമത്തനും വിളവെടുത്തു തുടങ്ങി. ഫെബ്രുവരി ആദ്യ ആഴ്ചയിൽ വിത്ത് കുത്തിയാണ് കൃഷിതുടങ്ങിയത്. മാർച്ച് മാസാരംഭത്തിൽ ചെയ്ത മഴ പലരുടെയും കൃഷികൾ വെള്ളത്തിലാക്കിയിരുന്നു.
കാലാവസ്ഥ അനുകുലമായിരുന്നെങ്കിൽ ടൺ കണക്കിന് വിളവ് ഉണ്ടാകുമായിരുന്നെന്ന് കർഷകർ പറഞ്ഞു. കഞ്ഞിക്കുഴിയിലും തണ്ണീർമുക്കം പഞ്ചായത്തിലുമായി കൃഷിയിറക്കിയ കർഷകൻ വി.പി.സുനിലിന് ആറായിരം കിലോ വെള്ളരിയും മൂവായിരം കിലോ കണിമത്തനും വിളവ് ലഭിച്ചു. കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപയ്ക്ക് മുകളിൽ വില ലഭിക്കുന്നുണ്ട്. ബാംഗ്ലൂരിലെ മലയാളികൾ കണികാണുന്നത് ഇവിടുത്തെ വെള്ളരിയാണ്. ഇത്തവണ മുൻകൂർ ഓർഡർ ലഭിച്ചതിനാൽ വിപണി ഒരു പ്രശ്നമായില്ലെന്നാണ് സുനിൽ പറയുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |