SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 AM IST

സെൻസസ് 2027: പരിശീലനം

ആലപ്പുഴ : ജൂലായ് ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള ജില്ലാതല പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി കളക്ടർ ജെ.മോബി ഉദ്ഘാടനം നിർവഹിച്ചു.രണ്ട് ബാച്ചുകളിലായി ആകെ 76 പേർക്കാണ് പരിശീലനം നൽകുന്നത്. മേയ് 20 വരെയുള്ള ആദ്യ ബാച്ചിൽ 38 പേർ പങ്കെടുത്തു. രണ്ടാം ബാച്ചിനായുള്ള പരിശീലന ക്ലാസുകൾ 21 മുതൽ 23 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മാസ്റ്റർ ട്രെയിനർമാരായ വിഷ്‌ണു ശ്രീവൽസൻ, കെ. ശ്രീകുമാർ എന്നിവരാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL