ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. 50 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷകർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 26 രാവിലെ 10.30ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
