SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

അരൂർ എം.എൽ.എ മെറിറ്റ് അവാർഡ്

തുറവൂർ:അരൂർ നിയോജകമണ്ഡലത്തിൽ നിന്ന് 2026-ൽ എസ്.എസ്.എൽ.സി,പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സർവകലാശാല ബിരുദ,ബിരുദാനന്തര ബിരുദ കോഴ്സുകളിൽ റാങ്ക് നേടിയവരെയും ആദരിക്കുന്നതിനായി അരൂർ എം.എൽ.എ മെറിറ്റ് അവാർഡ് 2026ലേക്ക് അപേക്ഷകൾ ക്ഷണിച്ചു.നിയോജകമണ്ഡലത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ്/റാങ്ക് സർട്ടിഫിക്കറ്റിന്റെ പകർപ്പ്,ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിലാസം എന്നിവ ജൂലായ് 2ന് മുമ്പ് തുറവൂർ ജംഗ്ഷന് വടക്കുവശം പില്ലർ നമ്പർ 317-ന് സമീപമുള്ള എം.എൽ.എ ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 8589073345, 9633960006.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL