SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

വ്യാപാര സ്ഥാപനത്തിൽ നിന്ന് പട്ടാപ്പകൽ പണം കവർന്നു

തുറവൂർ: പൂച്ചാക്കൽ ഫെഡറൽ ബാങ്കിന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെത്തിയ യുവാവ് പട്ടാപ്പകൽ പണവുമായി കടന്നു. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് സ്ഥാപന ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. മാന്യമായി വസ്ത്രം ധരിച്ച, 50 വയസ് പ്രായം തോന്നിക്കുന്ന ഉയരമുള്ളയാളാണ് സ്ഥാപനത്തിലെത്തിയത്. സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കെ ശ്രദ്ധ തിരിച്ച ശേഷം നിമിഷനേരംകൊണ്ട് മേശ തുറന്ന് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്ന് സ്ഥാപന ഉടമ പറഞ്ഞു.സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സംശയിക്കുന്ന വ്യക്തിയുടെ സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പൂച്ചാക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി അഭ്യർഥിച്ചു. മോഷ്ടാവിനെ എത്രയും വേഗം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് യൂണിറ്റ് പ്രസിഡന്റ് ടി.ഡി.കാശൻ, സെക്രട്ടറി അബ്ദുൾ ഗഫൂർ, ട്രഷറർ പി.ടി. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL