
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിച്ച കർഷക സഭ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെ ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു.ശശികല പുഴാരത്തിന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലജിതാ തിലകൻ സ്വാഗതവുംകർമ്മസേന കൺവീനർ ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു.അസി.കൃഷി ഓഫീസർ എസ്.ഡി. അനില ഞാറ്റുവേല സന്ദേശം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മുരളി, എം.കെ. സജി, പി.ടി.ശശിധരൻ,രജിത,പ്രശാന്ത്,ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
കർഷകർക്ക് ബന്ദി തൈകളും പച്ചക്കറി വിത്തുകളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |